തിരുവനന്തപുരം: മത്സ്യബന്ധന വള്ളം വീണ്ടും മറിഞ്ഞു. തിരുവനന്തപുരം തെങ്ങ് മുതലപ്പൊഴിയിലാണ് സംഭവം. മത്സ്യബന്ധനത്തിന് പോയ വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന നാല് പേരെ കാണാനില്ലെന്നാണ് വിവരം. കാണാതായ തൊഴിലാളികളെക്കുറിച്ച് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
പുതുക്കുറിച്ചിയില്‍ നിന്നും മീന്‍ പിടിക്കാന്‍ പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. ആന്റണി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വള്ളത്തിലാണ് നാലുപേര്‍ മത്സ്യബന്ധനത്തിനായി പോയത്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.


