അമരാവതി: ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ലോറിയും ബസുംകൂട്ടിയിടിച്ച് ഏഴ് പേര് മരിച്ചു. 15ല്‍ അധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് കാവാലി ടോള്‍പ്ലാസയ്ക്ക് സമീപമാണ് അപകടം. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ എതിര്‍ദിശയില്‍നിന്ന് വന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു.
ഇതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി എതിരെ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചെന്നൈയില്‍ നിന്ന് ഹൈദരബാദിലേക്ക് പോയ സ്വകാര്യ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്.
രണ്ട് ലോറിയിലെയും ബസിലെയുമായി മൂന്ന് ഡ്രൈവര്‍മാരും നാല് യാത്രക്കാരുമാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.