മലപ്പുറം: താനൂര്‍ തൂവല്‍തീരം അഴിമുഖത്തിന് സമീപം ഒട്ടുംപുറത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. ഒട്ടുംപുറം സ്വദേശി റിസ്വാനെ(20)യാണ് കാണാതായത്.
മൂന്നുപേരടങ്ങുന്ന സംഘം രാവിലെയാണ് മത്സ്യബന്ധനത്തിനായി പോയത്. ശക്തമായ തിരയില്‍പെട്ട് വള്ളം മറിയുകയായിരുന്നു. രണ്ടുപേര്‍ നീന്തിരക്ഷപെട്ടു. കാണാതായ റിസ്വാനു വേണ്ടി നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്. അഗ്നിരക്ഷാ സേനയും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
നേരത്തെ തൂവല്‍തീരത്ത് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടമുണ്ടായിരുന്നു. ഇതിനു സമീപമാണ് മത്സ്യബന്ധന വള്ളം മറിഞ്ഞത്.


