ബെംഗളൂരു: കര്‍ണാടക സ്റ്റേറ്റ് ആര് ടി സി ബസിന് തീപിടിച്ചു. എംജി റോഡില്‍ വച്ച് ഡ്രൈവര്‍ എഞ്ചിന് സ്റ്റാര്‍ട്ട് ചെയ്തപ്പോളാണ് ബസില്‍ നിന്ന് തീ ഉയന്നത്. ഡ്രൈവര്‍ ഉടന്‍ തന്നെ ബസില്‍ ഉണ്ടായിരുന്ന യാത്രക്കാരെ ഉഴിപ്പിച്ചു. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് (ബിഎംടിസി) അറിയിച്ചു.
കോറമംഗല ഡിപ്പോയുടേതാണ് ബസ്. തീപിടിത്തസമയത്ത് ബസില്‍ 30 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഡ്രൈവര്‍ തക്കസമയത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയതാണ് വലിയ അപകടം ഒഴിവായത്. തീപിടിത്തത്തിന് പിന്നിലെ കാരണം പരിശോധിക്കാന്‍ മുതിര്‍ന്ന ബിഎംടിസി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ബിഎംടിസി അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അഗ്നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ ദ്യശ്യങ്ങളും വീഡിയോയില്‍ കാണാം. എഞ്ചിന് അമിതമായി ചൂടായതായിരിക്കും തീ പിടിക്കാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.