കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറി അപകടം. തൃശൂർ നഗരത്തിലാണ് ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ടെത്തിയ ബസ് ശക്തൻതമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറുയകയായിരുന്നു. അപകടത്തിൽ മൂന്ന് യാത്രക്കാർക്ക് നിസാര പരിക്കേറ്റു.
ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. പ്രതിമ എത്രയും വേഗത്തിൽ ശരിയാക്കി പുനഃസ്ഥാപിക്കുമെന്ന് തൃശൂർ മേയർ എം.വർഗീസ് അറിയിച്ചു ഏറെക്കാലത്തെ ആവശ്യത്തിനൊടുവിൽ 2002ലാണ് തൃശൂരിൽ ശക്തൻതമ്പുരാന്റെ പ്രതിമ സ്ഥാപിച്ചത്.