തൃശൂർ: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേർക്ക് പരിക്ക്. വെള്ളിയാഴ്ച പുലർച്ചെ നാലിന് കൊടകരയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ കൊടകര ശാന്തി, ചാലക്കുടി സെന്റ് ജെയിംസ്, അപ്പോളോ എന്നി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
നാലു പേരുടെ പരിക്ക് ഗുരുതരമാണ്. എട്ടു പേർ കൊടകര ശാന്തി ആശുപത്രിയില്‍ ചികിത്സ തേടി.വേളാങ്കണ്ണി – ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസാണ് അപകടത്തില്‍പെട്ടത്.
ദേശീയപാതയില്‍ നിന്നും കൊടകര സെന്ററിലേക്ക് ഇറങ്ങുകയായിരുന്നു ബസ്. ബസിന്റെ മുൻഭാഗം ആദ്യം ഒരു ലോറിയില്‍ തട്ടി. പിന്നില്‍ മറ്റൊരു ലോറിയും വന്ന് ഇടിച്ചു.


