കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി ഉണ്ടായ അപകടത്തില്‍ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേ അടക്കം 19 പേര് മരിച്ചു. സഹ പൈലറ്റും അപകടത്തില്‍ മരിച്ചു. മോശം കാലാവസ്ഥയെന്ന് വിമാന അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പൈലറ്റിന് റണ്‍വേ കാണാന്‍ സാധിച്ചില്ല. സാങ്കേതിക തകരാറുകള്‍ വിമാനത്തിനില്ല. വിമാനം റണ്‍വേയിലേക്ക് എത്തുമ്പോള്‍ മോശം കാലാവസ്ഥയായിരുന്നു. റണ്‍വേയില്‍ കൃത്യമായി ഇറക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. പൈലറ്റ് ഇക്കാര്യം കണ്ട്രോള് റൂമിലേക്ക് അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരങ്ങള്‍.വിമാനത്തിന്റെ മുന്‍ഭാഗത്തുള്ള യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. പറന്നിറങ്ങുമ്പോള്‍ റണ്‍വേയുടെ അവസാന ഭാഗത്ത് നിന്നാണ് വിമാനം തെന്നിമാറിയത്. ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസാണ് ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത്. കനത്തമഴയെ തുടര്‍ന്നാണ് വിമാനം തെന്നിമാറിയതെന്നാണ് സൂചന.
കരിപ്പൂര്‍ വിമാനാപകടത്തില്‍ അടിയന്തര രക്ഷാ നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന് സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ഐ ജി യുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീമും
രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു.


