മുംബൈ: സീനിയര്‍ മാധ്യമപ്രവര്ത്തകന് ടെറസില്‍ നിന്നും വീണ് ദാരുണാന്ത്യം. ഡിഎന്‍എ ദിനപത്രത്തിന്റെ മുന്‍ വൈസ് പ്രസിഡന്റ് ആദര്‍ശ് മിശ്രയാണ് (49) വീടിന്റെ ടെറസില്‍ നിന്നും വീണ് മരിച്ചത്. സംഭവത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. ഏഴാം നിലയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.
രാവിലെ പതിവ് പോലെ വ്യായാമം ചെയ്യാനുള്ള വേഷത്തില്‍ മിശ്ര ടെറസിലേക്ക് നടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്നാണ് സൂചന. 10.30നു വീഴുന്നതും സിസിടിവിയിലുണ്ട്. മാസങ്ങള്‍ക്കു മുന്‍പാണു ഡിഎന്‍എയില്‍നിന്നു പദവി ഒഴിഞ്ഞത്. ഇന്ത്യന്‍ എക്സ്പ്രസ്, ആനന്ദ് ബസാര്‍ പത്രിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യയും മകനുമുണ്ട്.

