ഗുജറാത്ത് : താപി ജില്ലയില്‍ പുതുതായി നിര്‍മ്മിച്ച ഫാക്ടറിയില്‍ വന്‍ സ്ഫോടനം. സംഭവത്തില്‍ രണ്ട്പേര് മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.വിര്‍പോര്‍ ഗ്രാമത്തിലെ പുതുതായി നിര്‍മ്മിച്ച ഫ്രൂട്ട് ജ്യൂസ് ഫാക്ടറിയിലാണ് സംഭവം.
ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. 4 .30 യോടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഫാക്ടറിയില്‍ യന്ത്രസാമഗ്രികള്‍ സ്ഥാപിക്കുന്നതിനിടെ ഒരു ഭാഗം പൊട്ടിത്തെറിക്കുകയായിരുന്നു.
അഞ്ച് തൊഴിലാളികലാണ് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. രണ്ട് തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി.


