കോട്ടയം: പുതുപ്പള്ളി പാറയ്ക്കല്‍ക്കടവില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പനച്ചിക്കാട് നെല്ലിക്കല്‍ പറപ്പട്ടില് ദിനേശിന്റെ മകന് ഡി.എസ് ആകാശ് (22) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ആകാശ്.
ചൊവ്വാഴ്ച വൈകിട്ട് എട്ടുമണിയോടെയായിരുന്നു അപകടം. പാറയ്ക്കല്‍ക്കടവ് ഭാഗത്തു നിന്നും നാല്ക്കവല ഭാഗത്തേയ്ക്കു വരികയായിരുന്നു ബൈക്ക്. അമിത വേഗത്തില്‍ എത്തിയ ബൈക്ക് മറ്റൊരു ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിര് ദിശയില്‍ നിന്നും എത്തിയ കാറില്‍ ഇടിയ്ക്കുകയായിരുന്നു. അപകടത്തില്‍ ആകാശിനൊപ്പമുണ്ടായിരുന്ന തോട്ടയ്ക്കാട് സ്വദേശി മെല്‍ബിനും (24) പരുക്കേറ്റിരുന്നു.