ആസാമില്‍ വിവിധയിടങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഇരുപതോളം പേര് മരിച്ചു. തെക്കന്‍ ആസാമിലെ മൂന്ന് ജില്ലകളിലാണ് അപകടങ്ങള്‍ നടന്നത്. മണ്ണിനടയില്‍പ്പെട്ടവരെ രക്ഷിക്കാനായുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ധാരാളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കച്ചാര്‍ ജില്ലയില്‍ ഏഴ് പേരും, ഹൈലക്കണ്ടി ജില്ലയില്‍ ഏഴ് പേരും, കരിംഗഞ്ചില്‍ ആറ് പേരുമാണ് മരിച്ചത്. ഈ മേഖലകളിലെല്ലാം മഴയും മണ്ണിടിച്ചിലും വ്യാപക നാശമാണ് ഉണ്ടാക്കിയത്. അസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനേവാ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.