കായംകുളo: ട്രെയിനിൽ കയറുന്നതിനിടെ വീണ് യാത്രക്കാരന്റെ കൈ അറ്റു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിയാണ് അപകടം. അപകടത്തിൽപ്പെട്ട നാഗ്പൂർ സ്വദേശി രവിയെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലെ യാത്രക്കാരനായിരുന്നു രവി. കായംകുളത്ത് ട്രെയിൻ നിർത്തിയപ്പോൾ വെള്ളം വാങ്ങാൻ വേണ്ടി സ്റ്റേഷനിൽ ഇറങ്ങിയതാണ് ട്രെയിൻ പുറപ്പെട്ടപ്പോൾ ഓടിക്കയറുന്നതിനിടെയാണ് അപകടം.


