‘ഇബുള്‍ ജെറ്റ്’ വ്ലോഗര്‍മാര്‍ക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തി വീണ്ടും കേസ്. കലാപാഹ്വാനത്തിനും പൊതുമുതല്‍ നശിപ്പിക്കലിനും കണ്ണൂര്‍ പൊലീസ് കേസെടുത്തു. സൈറനും പ്രസ് സ്റ്റിക്കറും ദുരുപയോഗം ചെയ്തതിലും നിയമ നടപടി വരും. അസഭ്യം പറഞ്ഞ ആരാധര്‍ക്കെതിരെ കൊല്ലത്തും ആലപ്പുഴയിലും കേസെടുത്തതായി കമ്മിഷണര്‍ ആര്. ഇളങ്കോ. റിമാന്‍ഡിലായ വ്ലോഗര്‍മാര്‍ സയറണ്‍ മുഴക്കി വണ്ടി ഓടിച്ചതില്‍ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം.
വ്ലോഗര്‍മാരുടെ പഴയ വിഡിയോകളിലും നിയമലംഘനങ്ങളെന്നും ഇവ പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍. നിയമലംഘനമുണ്ടായ സ്ഥലങ്ങള്‍ കണ്ടെത്തും. വിഡിയോകള്‍ നശിപ്പിക്കാതിരിക്കാനും നടപടി സ്വീകരിക്കുമെന്നും പൊലീസ്.


