കൊല്ലത്ത് ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. കുന്നിക്കോട് വിളക്കുടിയിലാണ് സംഭവം. വിളക്കുടി സ്വദേശിയും റെയില്‍വേയില്‍ ഉദ്യോഗസ്ഥനുമായ ജോമോനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സ്ത്രീധന പീഡനത്തെത്തുടര്‍ന്നാണ് ജയമോള്‍ മരിച്ചതെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നുമാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. മരിച്ച ജയമോളും ഭര്‍ത്താവ് ജോമോനും തമ്മില്‍ കലഹം പതിവായിരുന്നു എന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.


