മുംബൈ: ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച അജ്ഞാതര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മുംബൈയിലെ വിലേ പാര്‍ലെയിലെ ഒരു കോളജില്‍ ഓണ്‍ലൈന്‍ ക്ലാസ്സിനിടയിൽ ആണ് സംഭവം. അദ്യാപകൻ ക്ലാസ് എടുക്കുന്നതിനിടയിൽ അജ്ഞാതര്‍ നുഴഞ്ഞുകയറിയാണ് അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.
കോളേജ് പ്രഫസറുടെ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ ജുഹു പൊലീസ് ഐ.ടി, ക്രിമിനല്‍ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമാന സംഭവങ്ങള്‍ നിരവധി തവണ പലയിടങ്ങളിലും നടന്നിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.


