ഒളവണ്ണ പഞ്ചായത്ത് ഹോമിയോ ഡിസ്പന്‍സറിയുടെ ശോചനീയാവസ്ഥക്കെതിരെ ഒളവണ്ണ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റി പഞ്ചായത്ത് ഓഫീസിന് മുന്പില് പ്രതിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ യുഡിഎഫ് ഒളവണ്ണ പഞ്ചായത്ത് ചെയര്മാന് എന്‍. മുരളീധരന് ഉദ്ഘാടനം ചെയ്തു.
പി. വിശാഖ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ്് സുജിത് കാഞ്ഞോളി, വിനോദ് മേക്കോത്ത്. ബിന്ദുഗംഗാധരന്, എം. രാഗേഷ്, റാഷിദ് വി.ടി,എ. മനീഷ് കെടി, സുബീഷ്, സി. ആദര്‍ശ് എന്നിവര്‍ നേതൃത്വം നല്കി.


