ന്യൂഡല്‍ഹി: കൊവിഡ് മുന്നണി പോരാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഒരു ലക്ഷം മുന്നണി പോരാളികള്‍ക്ക് ആറ് വ്യത്യസ്ത കോഴ്സുകളിലാണ് പ്രത്യേക പരിശീലനം നൽകുക എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബേസിക് കെയര്‍ ഹെല്‍പ്പര്‍, ഹോം കെയര്‍ ഹെല്‍പ്പര്‍, അഡ്വൈസ് കെയര്‍ ഹെല്‍പ്പര്‍, മെഡിക്കല്‍ ഇന്‍സ്ട്രമെന്റ് ഹെല്‍പ്പര്‍, എമര്‍ജന്‍സി കെയര്‍ ഹെല്‍പ്പര്‍, സാമ്ബിള്‍ കളക്ഷന്‍ ഹെല്‍പ്പര്‍ എന്നീ വിഭാഗങ്ങളിലാണ് മുന്നണി പോരാളികള്‍ക്ക് പരിശീലനം നല്കാൻ തീരുമാനിച്ചിരിക്കുന്നത്. 26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. സ്കില്‍ ഇന്ത്യ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പരിശീലനം നല്‍കുകയെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.


