സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതംപേറുന്നവര്‍ക്ക് കൈത്താങ്ങുമായി ഡെന്റ് കെയര്‍ ഡന്റല്‍ ലാബ് പ്രൈവറ്റ് ലിമിറ്റഡും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി. കമ്പനി എം.ഡി ഡോ.ജോണ്‍ കുര്യാക്കോസ് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ 25 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഡെന്റ് കെയര്‍ ഡന്റല്‍ ലാബ് വലിയ സംഭാവനകളാണ് നല്‍കിയത്.