കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും. കൂടുതൽ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുക. യാത്രക്കാർക്ക് ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ സൗകര്യമുണ്ടാകും. ബസ്സുകളിൽ ഇരുന്ന് മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂ. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് സി.എം.ഡി അറിയിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പൊതുഗതാഗതം ഉപയോഗിക്കാവൂവെന്നും നിര്‍ദേശമുണ്ട്.
അതേസമയം സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെതിരെ കടുത്ത എതിര്‍പ്പ് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ സര്‍വീസ് ഉടനെ ആരംഭിക്കരുതെന്ന് ആരോഗ്യ വകുപ്പ് ഗതാഗത വകുപ്പ് മന്ത്രിയോടും, കെ.എസ്.ആര്.ടി.സി, സി എം.ഡി യോടും ആവശ്യപ്പെട്ടിട്ടുണ്ട്.


