ഇസ്രായേല്‍- പലസ്തീന് സംഘര്‍ഷത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി കീരിത്തോട് സ്വദേനിശി സന്തോഷ് ജോസഫിന്റെ ഭാര്യ സൗമ്യ സന്തോഷ് (32) ആണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സമയം വൈകിട്ട് 6.30 നാണ് സംഭവം. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവര്‍ ഇസ്രായേലില്‍ ജോലി ചെയ്യുകയാണ്. ഇസ്രായേലില്‍ കെയര്‍ ടേക്കര്‍ ആയിരുന്നു സൗമ്യ.
ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ താമസ സ്ഥലത്ത് മിസൈല്‍ പതിച്ചാണ് സൗമ്യ മരണപ്പെട്ടത് എന്നാണ് വിവരം. കഞ്ഞിക്കുഴി മുന്‍ പഞ്ചായത്ത് മെമ്പര്‍മാരായ സതീശന്റെയും സാവിത്രിയുടേയും മകളാണ് സൗമ്യ. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സൗമ്യ അവസാനമായി നാട്ടിലെത്തിയത്. ഒരു മകന് ഉണ്ട്. മകന് കുടുംബത്തോടൊപ്പം നാട്ടിലാണ്.
ഷെയ്ഖ് ജറയ്ക്ക് സമീപം ഇസ്രായേല്‍ നടത്തുന്ന കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘര്‍ഷം നിലനില്‍ക്കുകയാണ്.


