കണ്ണൂര്‍ മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടില്‍ നിന്ന് വെട്ടിമാറ്റിയ തല ഭാഗം കണ്ടെത്തി. ഇതോടൊപ്പം ഒളിപ്പിച്ച നിലയില്‍ നാല് സ്റ്റീല്‍ ബോംബുകളും പൊലീസ് കണ്ടെടുത്തു. മമ്പറം ടെലിഫോണ്‍ എക്സേഞ്ചിന് പിറക് വശത്താണ് ഇവ കണ്ടെത്തിയത്.
മമ്പറത്ത് സ്ഥാപിച്ചിരുന്ന പിണറായി വിജയന്റെ കട്ടൗട്ടില്‍ നിന്നാണ് തല ഭാഗം വെട്ടി മാറ്റിയത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎമ്മിന്റെ ആരോപണം.
ദുഷ്ട മനസുകളാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തതെന്നും പ്രദേശത്ത് ആര്‍എസ്എസ്- ബിജെപി ഗുണ്ടാ സംഘമുണ്ടെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എം. വി ജയരാജന് പറഞ്ഞിരുന്നു.


