67ആമത് ദേശീയ സിനിമാ പുരസ്കാരത്തില്‍ മലയാളത്തിന് നേട്ടം. വിവിധ വിഭാഗങ്ങളിലായി ഒന്‍പതോളം പുരസ്കാരങ്ങളാണ് മലയാളം സ്വന്തമാക്കിയത്. മികച്ച സിനിമ, മികച്ച ഛായാഗ്രാഹകന്‍, മികച്ച പുതുമുഖ സംവിധായകന് എന്നിങ്ങനെ പ്രധാനപ്പെട്ട പല പുരസ്കാരങ്ങളും മലയാളം സ്വന്തമാക്കി.
മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ സിനിമാ പുരസ്കാരം കള്ളനോട്ടം എന്ന ചിത്രത്തിന്. രാഹുല്‍ റിജി നായര്‍ ആണ് ഹിത്രത്തിന്റെ എഴുത്തും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ലിജോ ജോസഫ്, സുജിത്ത് വാര്യര്‍ എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മിച്ചിരിക്കുന്നു. ടോബിന് തോമസ് ക്യാമറയും അപ്പു ഭട്ടതിരി എഡിറ്റും നിര്‍വഹിച്ചിരിക്കുന്നു.
പ്രിയദര്ശന് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയ്ക്ക് മൂന്ന് പുരസ്കാരങ്ങളാണ് ലഭിച്ചത്. മികച്ച സിനിമ, മികച്ച മികച്ച വസ്ത്രാലങ്കാരം, സ്പെഷ്യല്‍ എഫക്ട് എന്നീ പുരസ്കാരങ്ങളാണ് മോഹന്‍ലാല്‍ ചിത്രം സ്വന്തമാക്കിയത്. സുജിത്ത് സുധാകരന്, വി സായ് എന്നിവര്‍ ചേര്‍ന്നാണ് മരക്കാറില്‍ വസ്ത്രാലങ്കാരം നടത്തിയത്. കാര്‍ത്തിക് ഗുരുനാഥന്റെ കീഴിലുള്ള സംഘമാണ് ചിത്രത്തിന്റെ സ്പെഷ്യല്‍ എഫക്ട്.

നവാഗതനായ ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്ത ഹെലന് രണ്ട് പുരസ്കാരങ്ങളുണ്ട്. മികച്ച പുതുമുഖ സംവിധായകന്, മികച്ച മേക്കപ്പ് എന്നീ പുരസ്കാരങ്ങളാണ് ഇവ. രഞ്ജിത് അമ്പാടിയാണ് ചിത്രത്തിന്റെ മേക്കപ്പ് നിര്‍വഹിച്ചിരിക്കുന്നത്.
മികച്ച ഗാനരചനയ്ക്കുള്ള പുരസ്കാരം പ്രഭാവര്‍മ്മയ്ക്ക് ലഭിച്ചു. കോളാമ്പി എന്ന ചിത്രത്തിലെ ആരോടും പറയുക വയ്യ എന്ന പാട്ടിനാണ് പുരസ്കാരം. ബിരിയാണി എന്ന ചിത്രത്തിന് ജൂറി പ്രത്യേക പരാമര്‍ശം ലഭിച്ചു. സജിന്‍ ബാബു ആണ് സംവിധായകന്. ജല്ലിക്കട്ട് എന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത ഗിരീഷ് ഗംഗാധരനാണ് മികച്ച ഛായാഗ്രാഹകന്‍.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച കുടുംബ ചിത്രം ആയി ഒരു പാതിരാസ്വപ്നം പോലെ എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. ശരണ്‍ വേണുഗോപാലാണ് സംവിധാനം.
മികച്ച തമിഴ് ചിത്രം- അസുരന്. മികച്ച ഹിന്ദി ചിത്രം- ചിച്ചോരെ. മികച്ച കുടുംബ ചിത്രം (നോണ്‍ ഫീച്ചര്‍)- ഒരു പാതിരാസ്വപ്നം പോലെ. ശരണ്‍ വേണുഗോപാലാണ് സംവിധാനം. മികച്ച ശബ്ദലേഖനം- റസൂല്‍ പൂക്കുട്ടി. ഒത്ത സെരുപ്പ് സൈസ് 7 എന്ന ചിത്രത്തിലെ ശബ്ദലേഖനത്തിനാണ് പുരസ്കാരം.


