ലാലേട്ടന് ഇല്ലാതെ എന്താഘോഷം
എതിര്‍പ്പുകള്‍ അപ്പാടെ നിലനിന്നാലും ലാലേട്ടന് പകരം ലാലേട്ടന് മാത്രം. ഒടുവില്‍ മനസുതുറന്ന് ലാലേട്ടനും സര്‍ക്കാരും. ഒപ്പും ഒപ്പുകാരും നോക്കി നില്‍ക്കെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കും. താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റുമായ മോഹന്‍ലാല്‍ പങ്കെടുക്കും. മോഹന്‍ലാലിനെ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന് ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചതിനെ തുടര്‍ന്നാണിത്. ഫോണിലൂടെയാണ് മന്ത്രി മോഹന്‍ലാലിനെ ക്ഷണിച്ചത്. 108 പേര് ഒപ്പിട്ട ഭീമ ഹര്‍ജി തള്ളിയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം ലാലിനു കൈമാറും.
മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രി എ.കെ.ബാലനുമായും ചെയര്മാന് കമലിനോടും മോഹന്‍ലാല്‍ സംസാരിച്ചു.താന്‍ ചടങ്ങിനെത്തുമെന്ന് അദ്ദേഹം ഇരുവരോടും പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലിനെ ചടങ്ങിലേക്ക് മുഖ്യാതിഥിയായി ക്ഷണിക്കുമെന്ന് മന്ത്രി എ.കെ ബാലന് ഇന്നലെ പറഞ്ഞിരുന്നു. വിവാദം അനാവശ്യമായി ഉണ്ടാക്കരുതെന്നും മന്ത്രി എകെ ബാലന് താക്കീത് ചെയ്തു.
അവാര്‍ഡ് ചടങ്ങില്‍ നിന്ന് മോഹന്‍ലാലിനെ ഒഴിവാക്കണം; മുഖ്യമന്ത്രിക്ക് 107 പേര് ഒപ്പിട്ട ഭീമ ഹര്‍ജി