തൊടുപുഴ :ആലപ്പുഴ ജില്ലയിലെ പ്രളയബാധിതര്‍ക്കു സഹായ ഹസ്തവുമായി സര്‍ക്കാര്‍ കുപ്പിവെള്ള കമ്പനിയും .തൊടുപുഴയിലുള്ള ഹില്ലി അക്വാ കുപ്പി വെള്ള കമ്പനി ചൊവ്വാഴ്ച ഒരു ലോഡ് വെള്ളം ആലപ്പുഴ ജില്ലാ കലക്ടറേറ്റില്‍ എത്തിക്കും .രാവിലെ 10 .30 നു മലങ്കരയിലുള്ള ഫാക്ടറി അങ്കണത്തില്‍ പി ജെ ജോസഫ് എം എല്‍ എ കുപ്പി വെള്ളവുമായി പോകുന്ന വാഹനം ഫ്ലാഗ് ഓഫ് ചെയ്യും .ഹില്ലി അക്വയുടെ എറണാകുളം ജില്ലയിലെ വിതരണക്കാരായ റോസാ മിസ്റ്റിക്ക ഏജെന്സിസ് ആണ് വെള്ളം എത്തിക്കുന്നത് .പ്രൊഫ .എം ജെ ജേക്കബ് ,വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും .

