സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ തിളങ്ങി ബിസിസിഐ വിലക്ക് മാറി തിരികെയെത്തിയ ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത്. കേരള ടീമിനെ തന്നെ രണ്ട് ടീമുകളാക്കി തിരിച്ച് നടത്തിയ ഇന്‍ട്ര സ്ക്വാഡ് മത്സരങ്ങളിലാണ് മുന്‍ ഇന്ത്യന്‍ താരം മികച്ച പ്രകടനം കാഴ്ചവെച്ചത്. അതേസമയം, ഇന്ത്യന്‍ താരം സഞ്ജു സാംസണ് നിരാശപ്പെടുത്തി.
ബി ടീമിനു വേണ്ടി കളത്തിലിറങ്ങിയ താരം 4 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മത്സരത്തില്‍ 7 റണ്‍സിന് ബി ടീം വിജയിക്കുകയും ചെയ്തു. അതേസമയം, ഇന്ത്യന്‍ താരം സഞ്ജു സാംസണ് നിരാശപ്പെടുത്തി. ഇന്നലെ ബി ടീമിനു വേണ്ടി ഇറങ്ങിയ സഞ്ജു 13 പന്തില്‍ 18 റണ്‍സെടുത്ത് പുറത്തായി. ജലജ് സക്സേനക്കായിരുന്നു വിക്കറ്റ്. മത്സരത്തില്‍ ബി ടീം പരാജയപ്പെടുകയും ചെയ്തു. സഞ്ജുവിന്റെ ആദ്യ പരിശീലന മത്സരമായിരുന്നു ഇത്.
കേരളത്തിന്റെ മറ്റ് രണ്ട് വിക്കറ്റ് കീപ്പര്‍മാരും മികച്ച പ്രകടനമാണ് മത്സരങ്ങളില്‍ കാഴ്ചവെച്ചത്. എ ടീമില്‍ കളിച്ച മുഹമ്മദ് അസ്ഹറുദ്ദീന് ഇന്നലെ 57 പന്തുകളില്‍ പുറത്താവാതെ 96 റണ്‍സ് നേടിയിരുന്നു. ഇരുവര്‍ക്കും രണ്ടിലധികം അര്‍ധസെഞ്ചുറികള്‍ ഉണ്ട്. ജനുവരി 10നാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുക.


