കാര്‍ഷിക ബില്ലുകള്‍ നിയമ സഭയില്‍ കീറി എറിഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നിയമസഭയിലാണ് മുഖ്യമന്ത്രി 3 ബില്ലുകളും കീറിയത്. ബില്ലുകളെ നിരാകരിച്ചുള്ള പ്രമേയവും ഡല്‍ഹി നിയമ സഭ പാസാക്കി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ ആദ്യം മുതലേ അതൃപ്തി പ്രകടിപ്പിച്ച വ്യക്തിയാണ് കെജ്രിവാള്. കര്‍ഷക സമരത്തെ പിന്തുണച്ച് നേരത്തെ കെജ്രിവാളും, ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും നിരാഹാര സമരം അനുഷ്ടിച്ചിരുന്നു.
അതേസമയം, കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭാ ഉപസമിതി വീണ്ടും യോഗം ചേര്‍ന്നു. അഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയിലാണ് യോഗ്യം. ക്യഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, പൊതുവിതരണ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെുത്തു.


