ജാതീയമായ പരാമര്‍ശം നടത്തി വീണ്ടും വിവാദങ്ങള്‍ സൃഷ്ടിച്ച് ബി.ജെ.പി എംപി പ്രഗ്യാ സിംഗ് താക്കൂര്‍. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഒരു പൊതുപരിപാടിയില്‍ വെച്ച്, ശൂദ്രനെ ശൂദ്രനെന്ന് വിളിച്ചാല്‍ എന്തുകൊണ്ടാണ് അവര്‍ക്കത് മോശമായി തോന്നുന്നത് എന്നാണ് പ്രഗ്യാ സിംഗ് താക്കൂര്‍ ചോദിച്ചത്. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ ഇതുസംബന്ധിച്ച വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.
‘ഒരു ക്ഷത്രിയനെ ക്ഷത്രിയനെന്ന് നമ്മള് വിളിച്ചാല്‍ അവരത് മോശമായി എടുക്കില്ല. ഒരു ബ്രാഹ്മണനെ ബ്രഹ്മണനെന്ന് വിളിച്ചാല്‍ അവരും അത് മോശമായി എടുക്കില്ല. വൈശ്യനെ വൈശ്യനെന്ന് വിളിച്ചാല്‍ അവര്‍ക്കും അത് പ്രശ്നമല്ല. പക്ഷെ ഒരു ശൂദ്രനെ ശൂദ്രനെന്ന് വിളിച്ചാല്‍ അവര്‍ക്കത് മോശമായി തോന്നുന്നു. ഇതിന് കാരണം എന്താണ്? കാരണം, അവര്‍ക്കത് മനസ്സിലാകുന്നില്ല’ എന്നാണ് ബി.ജെ.പി എംപി പൊതുവേദിയില്‍ വെച്ച് പറഞ്ഞത്.
അധികാരം അവസാനിക്കാന്‍ പോക്കുന്നുവെന്നതില് മമത കടുത്ത നിരാശയിലാണെന്നും അവര്‍ പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ബി.ജെ.പി വിജയിക്കുമെന്നും അതോടെ ബംഗാള്‍ ഒരു ‘ഹിന്ദു രാജ്’ ആകുമെന്നും, പ്രഗ്യാ സിംഗ് താക്കൂര്‍ കഴിഞ്ഞ ദിവസം മറ്റൊരു വിവാദ പരാമര്‍ശം നടത്തിയിരുന്നു.


