കോര്‍പറേറ്റുകള്‍ക്കെതിരെ പ്രത്യക്ഷസമരം അടക്കം വന്‍ പ്രഖ്യാപനങ്ങളുമായി കര്‍ഷക സംഘടനകള്‍. അവസാന പരിഹാര നീക്കവും പരാജയപ്പെട്ടതോടെയാണ് കര്‍ഷക സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചത്. റിലയന്‍സ് ഉല്പന്നങ്ങള് ബഹിഷ്കരിക്കുമെന്ന് കര്‍ഷകര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സംസ്ഥാന, ജില്ലാകേന്ദ്രങ്ങളില്‍ തിങ്കളാഴ്ച പ്രതിഷേധപ്രകടനം നടത്തും. ഡല്‍ഹിയിലേക്കുള്ള പാതകള്‍ ഉപരോധിക്കും.
ദേശീയപാതകളിലെ ടോള്‍ പിരിവ് തടയും. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ഡല്‍ഹിയിലെത്താന്‍ ആഹ്വാനം ചെയ്തു. ബിജെപി ജനപ്രതിനിധികളെ പൂര്‍ണമായി ബഹിഷ്കരിക്കും. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടിലുറച്ച് കര്‍ഷകര്‍ സമരം കടുപ്പിക്കുകയാണ്.


