ഹൈദരാബാദ് കോര്‍പറേഷനില്‍ ടിആര്‍എസ് മുന്നേറ്റം. പേപ്പര്‍ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോള്‍ ബിജെപി പിന്നിലായി. ടിആര്‍എസ് 47, ബിജെപി 18, എഐഎംഐഎം 20 എന്നിങ്ങനെയാണ് ഇപ്പോളത്തെ ലീഡ് നില.
പ്രചാരണരംഗത്ത് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ സാന്നിധ്യം കൊണ്ട് തിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തെലങ്കാനയില്‍ വേരുറപ്പിക്കാനുള്ള ശ്രമഫലമായാണ് ബിജെപി ദേശീയ അധ്യക്ഷന്‍, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവര്‍ ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമായത്. ആകെയുള്ള 150 വാര്‍ഡുകളില്‍ നൂറിലും ടിആര്‍എസ്ബിജെപി നേരിട്ടുള്ള പോരാട്ടമാണ്.
ഫലം നിര്‍ണയിക്കാന്‍ കഴിയുമെന്ന് കരുതുന്ന അസദുദീന് ഒവൈസിയുടെ എ.ഐ.എം.ഐ.എം 51 സീറ്റുകളില്‍ മല്‍സരിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.


