ഹത്റാസിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് ഉത്തര്‍പ്രദേശ് പൊലീസ്. ഹത്റാസില്‍ കലാപശ്രമത്തിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് കാപ്പനെയും ഒപ്പം അറസ്റ്റിലായ മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും പ്രതിചേര്‍ത്തത്. മഥുരയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന് പുറമേയാണിത്.
ഈ മാസം അഞ്ചിനാണ് സിദ്ദിഖ് കാപ്പന് അറസ്റ്റിലായത്. എന്നാല്‍, യുപി പൊലീസ് നാലാം തീയതി രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് അടക്കം മൂന്നുപേരെ പ്രതിയാക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് സിദ്ദിഖ് കാപ്പന്.


