ചിറയിന്‍കീഴില്‍ എ.ഡി.എസ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വനിതകള്‍ കോണ്‍ഗ്രസിലേക്ക്. ചിറയിന്‍കീഴ് പഞ്ചായത്തിലെ മഞ്ചാടിമൂട് കോട്ടപ്പുറത്ത് എ.ഡി.എസ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ 25 ഓളം വനിതകളുടെ കുടുംബാംഗങ്ങളുള്‍പ്പെടെ സി.പി.എമ്മില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ഷുമാവിജു, അനീഷാ, സുമി, ബിന്ദു, ശാലിനി എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പ്രവര്‍ത്തകരെ മഹിളാ കോണ്‍ഗ്രസ് ചിറയിന്‍കീഴ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.ഓമനയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വച്ച് ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എസ്. ക്യഷ്ണകുമാര്‍ ഷാളണിയിച്ച് സ്വീകരിച്ചു. ജോഷി ബായി, അഡ്വ. രാജേഷ് ബി.നായര്‍, മോനിശാര്‍ക്കര, ഓമന ടീച്ചര്‍, വല്‍സല, പ്രവീണകുമാരി എന്നിവര്‍ പങ്കെടുത്തു.


