തൃശൂര്‍ പഴയന്നൂരില്‍ പോക്സോ കേസ് പ്രതിയെ വെട്ടിക്കൊന്നു. ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ എളനാട് സ്വദേശി സതീഷാണ് കൊല്ലപ്പെട്ടത്.
കോളനിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പിലാണ് സതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളനിവാസികളാണ് സതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്. ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസ് അടക്കം ഏഴ് കേസുകളിലെ പ്രതിയാണ് സതീഷ്.


