തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും വീഴ്ച. കൊവിഡ് രോഗികളുടെ മൃതദേഹം പരസ്പരം മാറി നല്‍കിയതായാണ് ആരോപണം. കൊവിഡ് ബാധിച്ച് മരിച്ച വെണ്ണിയൂര്‍ സ്വദേശിയുടെ ബന്ധുക്കള്‍ക്കാണ് മൃതദേഹം മാറി ലഭിച്ചത്.
കൊവിഡ് ബാധിച്ച് മരിച്ച അജ്ഞാതന്റെ മൃതദേഹമാണ് വെണ്ണിയൂര്‍ സ്വദേശിയുടെ ബന്ധുക്കള്‍ക്ക് ലഭിച്ചത്. അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തുകയും പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. വീട്ടിലെത്തിച്ച് സംസ്കാരത്തിന് തൊട്ടു മുന്‍പാണ് മൃതദേഹം മാറിപ്പോയതായി വെണ്ണിയൂര്‍ സ്വദേശിയുടെ ബന്ധുക്കള്‍ക്ക് മനസിലായത്.
തുടര്‍ന്ന് ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.


