നടി മമ്ത മോഹന്‍ദാസ് പാടി അഭിനയിച്ച ആദ്യ സംഗീത ആല്‍ബം പുറത്തിറങ്ങി. തേടല്‍ എന്ന പേരില്‍ യൂട്യൂബിലാണ് വീഡിയോ റിലീസ് ചെയ്തത്. ദുബായിലുള്ള സച്ചിന്രാമദാസ് സംവിധാനം ചെയ്ത വീഡിയോ ചിത്രീകരിച്ചിരിക്കുന്നതും ദുബായിലാണ്.
പ്രണയം തേടി ദുബായില്‍ അലയുന്ന രണ്ടുപേരുടെ കഥയാണ് തേടല്‍ എന്ന സംഗീത ചിത്രത്തിന്റെ ഇതിവൃത്തം. ആല്‍ബത്തില്‍ സംഗീതം സച്ചിന് വാര്യരുടേതാണ്. സച്ചിന് മമതക്കൊപ്പം ഇതില്‍ പാടുന്നുമുണ്ട്. ഗാനത്തിന്റെ വരികള്‍ അനു എലിസബത്ത് ജോസിന്റേതാണ്. 7 മീഡിയ, നികോണ്‍, മിനിശര്മ, സചിന് രാമദാസ്, ഐവിന് ഗ്രേഷ്യസ്, കേശവ് പുരുഷോത്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
തമിഴ്നാട് സ്വദേശിയായ അര്ജുന് രാമന് ചിത്രത്തില്‍ മമ്തക്കൊപ്പം വേഷമിടുന്നു. ദുബായിലെ 16 കേന്ദ്രങ്ങളിലായിരുന്നു ചിത്രീകരണം. വീഡിയോ റിലീസിന്റെ ഭാഗമായി മമ്ത ഓണ്‍ലൈനില്‍ ദുബായില്‍ മാധ്യമപ്രവര്‍ത്തകരുമായി തേടലിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചു. ഛായഗ്രഹണം മാര്‍ക് ഹോബ്സണ്‍ നിര്‍വഹിച്ചു. സജാദ് അസീസാണ് എഡിറ്റിങ്, ജിജോ വര്‍ഗീസാണ് കളറിസ്റ്റ്.


