മൂവാറ്റുപുഴ: സ്വച്ഛ്ഭാരത മിഷന്റെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയില്‍ ഏറ്റവും മികച്ച രീതിയില്‍ ശുചിത്വം പാലിക്കുന്ന അങ്കണവാടിയായി നഗരസഭയിലെ സെന്റര്‍ ഏഴാം നമ്പര്‍ മണ്ടോത്തിപ്പടി അംങ്കണവാടിയെ തെരഞ്ഞെടുത്തു. നഗരസഭയിലെ 22-അങ്കണവാടികളില്‍ നിന്നുമാണ് മണ്ടോത്തിപ്പടി അങ്കണവാടിയെ ഏറ്റവും മികച്ച രീതിയില്‍ ശുചിത്വം പാലിക്കുന്ന അങ്കണവാടിയായി തെരഞ്ഞെടുത്തത്.
പ്രീ ക്ലാസ്സ് റൂം സൗകര്യം, മികച്ച അടുക്കളയും സ്റ്റോര്‍ റൂം, ശുദ്ധമായ കുടിവെള്ള സൗകര്യം, ശുചിത്വമുള്ള പ്രവര്‍ത്തനക്ഷമമായ ടോയ്ലറ്റ്, അങ്കണവാടിയുടെയും പരിസരങ്ങളിലേയും ശുചിത്വം, ഭക്ഷ്യ വസ്തുക്കളുടെ സംഭരണത്തിലെ ശുചിത്വം, ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ ശുചിത്വം. ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഗുണമേന്മയുള്ള രീതിയില്‍ പാചകം ചെയ്യുന്നത്.
മാലിന്യ സംസ്കരണം, ഗുണഭോക്താക്കളുടെയും, പ്രവര്‍ത്തകരുടെയും ശുചിത്വം, ഭവന സന്ദര്‍ശനം അടക്കമുള്ള വിവിധ ഘട്ടങ്ങളില്‍ ശുചിത്വ സന്ദേശം പ്രചരിപ്പിക്കല്‍, ബാലസ്വച്ഛാതാ വാരാഘോഷം അടക്കം മിഷന് നിര്‍ദ്ദേശിക്കുന്ന 12-ഓളം മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് അങ്കണവാടികളെ തെരഞ്ഞെടുക്കുന്നത്. അങ്കണവാടിക്കുള്ള അവാര്‍ഡ് നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മന്‍ എം.എ.സഹീറില്‍ നിന്നും അങ്കണവാടി പ്രവര്‍ത്തകരായ സി.ജെ.മിനി, ലൈസ ജോസഫ് എന്നിവര്‍ ഏറ്റുവാങ്ങി. ശിശുവികസന പദ്ധതി ഓഫീസര്‍ സൗമ്യ.എം.ജോസഫ് അധ്യക്ഷത വഹിച്ചു.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എസ്.സുരേഷ്, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ജിഷ ജോസഫ്, കെ.ടി.ബിന്ദുമോള്‍ എന്നിവര്‍ സംസാരിച്ചു.


