ഡെല്‍ഹി : കേരളാ കോണ്‍ഗ്രസ് പിളര്‍പ്പ് കേസില്‍ ജോസ് കെ മാണിക്ക് വിജയം. പാര്‍ട്ടി ചിഹ്നം ജോസ് കെ മാണി പക്ഷത്തിന്. കേന്ദ്ര ഇലക്ഷന് കമ്മീഷന്റെയാണ് തീരുമാനം. യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസായി ജോസ് പക്ഷത്തെ പ്രഖ്യാപിച്ചും ഇലക്ഷന് കമ്മീഷന് ഉത്തരവ് പുറപ്പെടുവിച്ചു. മൂന്നംഗ ഇലക്ഷന് കമ്മീഷനില്‍ 2 അംഗങ്ങളും ജോസ് കെ മാണിക്കു അനുകൂലമായി വിധി എഴുതുകയായിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലെ അവിശ്വാസ പ്രമേയത്തില്‍ റോഷി അഗസ്റ്റിന്റെ വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത പിജെ ജോസഫും മോന്‍സ് ജോസഫും ഇലക്ഷന് കമ്മീഷന്റെ് തീരുമാനത്തോടെ അയോഗ്യരാകും. ജോസ് പക്ഷത്തെ പുറത്താക്കിയ യു ഡി എഫും പ്രതിസന്ധിയിലാകും

