ദുബായ്: യു.എ.ഇയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ സ്കൂളുകള്‍ അടക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 30 ന് രാജ്യത്തെ സ്കൂളുകളില്‍ ഭാഗികമായി അധ്യയനം ആരംഭിക്കാനിരിക്കെയാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.
യു.എ.ഇയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ സ്കൂളുകള്‍ താല്കാലികമായി അടച്ച് പൂര്‍ണമായും ഇ ലേണിങിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. കോവിഡ് കേസുകള്‍ വര്‍ധിക്കുകയോ വിദ്യാര്‍ഥികള്‍ക്കോ, സ്കൂള്‍ അധ്യാപകര്‍ക്കോ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശത്തിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കുന്നത്.
രോലക്ഷണമുള്ളവര്‍ വീട്ടില്‍ തുടരണമെന്നാണ് നിര്‍ദേശം. ദുബായില്‍ സ്കൂള്‍ അധ്യാപകര്‍ക്കും ജീവക്കാര്‍ക്കും കോവിഡ് പരിശോധന നടത്താന്‍ ഏഴ് സ്കൂളുകളില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് കെഎച്ച്ഡിഎ അറിയിച്ചു. കുട്ടികള്‍ക്ക് ക്ലാസ് പഠനമോ, ഇ ലേണിങോ തെരഞ്ഞെടുക്കാന്‍ ദുബായില്‍ രക്ഷിതാക്കള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്.


