ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ സ്വകാര്യ ഫാമില്‍ അമോണിയം വാതകം ചോര്‍ന്നു. അപകടത്തെ തുടര്‍ന്ന് പതിനഞ്ചോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ദപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഫാമില്‍ വെല്‍ഡിങ് ജോലിക്കിടെയാണ് വാതകം ചോര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
പുതലപ്പട്ടിലെ ഹാറ്റ്സണ്‍ കമ്പനിയിലെ പാല് സംസ്കരണ പ്ലാന്റില്‍ വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയാണ് വാതകച്ചോര്‍ച്ച ഉണ്ടായത്. വിഷവാതകം ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ട തൊഴിലാളികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരില്‍ മൂന്ന് പേരുടെ നിലഗുരുതരമാണ്. ഇവരെ തിരുപ്പതിയിലെ ആശുപത്രിയിലേക്ക് മാറ്റി. പ്ലാന്റിലെ തൊഴിലാളികളെല്ലാം സ്ത്രീകളായിരുന്നു.


