പശ്ചിമ ഗാരോ ഹില്‍സില്‍ പ്രളയം ഉണ്ടായതിനെത്തുടര്‍ന്നുള്ള മരണങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ അനുശോചനം രേഖപ്പെടുത്തി. മേഘാലയിലെ പശ്ചിമ ഗാരോ ഹില്‍സില്‍ ഒരുപാട് ആളുകളെ ഇതിനോടകം പ്രളയം ബാധിച്ചിട്ടുണ്ട്. മേഘാലയ മുഖ്യമന്ത്രി ശ്രീ കോണ്‍റാഡ് സങ്മയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കുകയും കേന്ദ്ര ഗവണ്മെന്റ് എല്ലാ സഹായവും നല്‍കുമെന്നും ഉറപ്പുനല്‍കി. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ അനു ശോചനം”ഞാന്‍ മുഖ്യമന്ത്രി ശ്രീ കോണ്‍റാഡ് സങ്മയുമായി സംസാരിച്ചു, അദ്ദേഹത്തിന് കേന്ദ്ര ഗവണ്മെന്റില് നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ട്.”- ശ്രീ അമിത് ഷാ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. ”ഈ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം മേഘാലയയിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നു”വെന്നും ശ്രീ അമിത് ഷാ പറഞ്ഞു.