ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്രൊജക്ട് മധ്യപ്രദേശിലെ റിവയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 750 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള പ്രൊജക്ടാണ് വിഡിയോ കോണ്ഫ റന്‍സ് വഴി മോദി ഉദ്ഘാടനം ചെയ്തത്.’പദ്ധതി യാഥാര്‍ത്യമാവുന്നതോടെ മധ്യപ്രദേശ് ഇനി സമ്പൂര്‍ണ്ണവും സുലഭവുമായി വൈദ്യുതി ലഭിക്കുന്ന ഹബായി മാറും. പാവപ്പെട്ടവര്‍, ഗോത്രവര്‍ഗ്ഗക്കാര്‍, കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുമെന്നും അവര്‍ക്ക് ഏറെ സഹായകരമാവുമെന്നും ഉദ്ഘാടനത്തിനിടെ മോദി പറഞ്ഞു. ‘നര്‍മദാ നദിയാലും വെളളക്കടുവകളാലും പ്രസിദ്ധമായ റിവ ഇന്ന് ചരിത്രം കുറിച്ചിരിക്കുന്നു. എഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പ്രൊജക്ട് പദ്ധതി പ്രദേശം എന്ന പേരിലാവും റിവ ഇനി അറിയപ്പെടുക. ഇനി മധ്യപ്രദേശിലെ ജനങ്ങള്‍ക്കും വ്യവസായശാലകള്‍ക്കും സോളാര്‍ ഊര്‍ജ്ജം ഉപയോഗപ്പെടുത്താമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

