12-ാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധന. പെട്രോള്‍ 53 പൈസയും ഡീസല്‍ 60 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പെട്രോളിന് ആറ് രൂപ 53 പൈസയും ഡീസലിന് ആറ് രൂപ 68 പൈസയും ഇതോടെ കൂടി. മാര്‍ച്ച് 16 മുതല്‍ ജൂണ്‍ ആറ് വരെ ഇന്ധന വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞെങ്കിലും സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി മൂന്നു രൂപ വര്‍ദ്ധിപ്പിച്ചതോടെ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിച്ചില്ല. ക്രൂഡ് ഓയില്‍ വില രാജ്യാന്തര വിപണിയില്‍ കുതിക്കുന്നതിനാലാണ് എണ്ണക്കമ്പനികള്‍ പെട്രോള്‍ ഡീസല്‍ വില ഉയര്‍ത്തുന്നത്.


