പെരുമ്പാവൂര്‍: കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലടക്കം കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയിലും പ്രവാസികളോട് കേന്ദ്രം കാണിക്കുന്ന അനാസ്ഥയിലും പ്രധിഷേധിച്ച് പെരുമ്പാവൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്പില് എന്‍സിപി പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേത്യത്വത്തില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. എന്‍സിപി ജില്ലാ ജനറല്‍ സെക്രട്ടറി സികെ അസീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എംവി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഷമീര്‍ ചായമ്മാടി, എംഎ റസാഖ് ,സുഷമ വിജയന് ,സിവി. ഡെന്നി ,പിഎ. മന്‍സൂര്‍ ,എം.ആര്. ജയന് ,വി.പാപ്പച്ചന് ,വിസി. ഹരിഹരന് , വീരാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു..

