മൂവാറ്റുപുഴ: കെ.എസ്.യു. സ്ഥാപക ദിനമായ മെയ് 30ന് വിദ്യാര്‍ത്ഥി പോരാട്ടങ്ങളുടെ 63 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പായിപ്ര ഗ്രാമപഞ്ചായത്തിലെ ആട്ടായം മഴവില്‍ ഗ്രാമത്തിലെയും സമീപ പ്രദേശങ്ങളിലേയും 63-ഓളം നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ബിരിയാണി കിറ്റ് വിതരണം ചെയ്തുകൊണ്ടാണ് കെ.എസ്.യു.മുളവൂര്‍ മണ്ഡലം കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചത്. പായിപ്ര ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റ് കെ.എച്ച്.സിദ്ധീഖ് ബിരിയാണി കിറ്റിന്റെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കെ.എസ്.യു.മുളവൂര്‍ മണ്ഡലം പ്രസിഡന്റ് ഷാഹുല്‍.എം.എന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ വടക്കനേത്ത്, നേതാക്കളായ രാഹുല്‍ മനോജ്, രൂപന്‍ സേവ്യാര്‍, ദേവദാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി

