ചൈനയും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായതോടെ ചൈനീസ് സൈന്യത്തോട് സജ്ജമായിരിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ നിര്‍ദേശിച്ചു. എന്തും സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ സൈന്യം ശ്രദ്ധടോയെയിരിക്കണം ഓരോ നിമിഷവും. ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തലവന്മരുടെ യോഗത്തിലാണ് പ്രസിഡന്റിന്റെ നിര്‍ദേശം.
ലഡാക്കിലും സിക്കിമിലും തര്‍ക്കം രൂക്ഷമായതോടെയാണ് സൈനിക നീക്കത്തിനുള്ള സൂചന നല്കി ചൈനീസ് പ്രസിഡന്റിന്റെ പ്രസ്താവന. മെയ് ആദ്യം മുതല്‍ ലഡാക്ക് നിയന്ത്രണ രേഖയിലും സിക്കിമിലും ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. ഇരു സൈന്യങ്ങളും അതിര്‍ത്തിയില്‍ സൈനിക ബലം വര്‍ധിപ്പിക്കുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു.
പിന്നാലെ ലഡാക്ക് അതിര്‍ത്തിക്ക് സമീപത്തെ വിമാനത്താവളത്തില്‍ ചൈന എയര്ബൈസ് വികസിപ്പിച്ചതും യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതുമായ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നു. പാംഗോങ് തടാകം, ഗാൽവൻ താഴ്വര, ദംലോക്ക്, ദൗലത്ത് ബേഗ് ഓൾഡി എന്നിവിടങ്ങളിൽ ചൈന കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. പാംഗോങ് തടാകത്തിന് 200 കിലോമീറ്റർ അകലെയുള്ള വ്യോമതാവളത്തിൽ ചൈന വൻ വികസനപ്രവർത്തനവും തുടങ്ങി.


