ജൂൺ 18ന് ഐക്യദാർഢ്യ ദിനം
ആറ്റിങ്ങൽ കെ.റ്റി.സി.റ്റി ആശുപത്രിയിലെ വനിത ഡോക്ടറെ വഴിയിൽ തടഞ്ഞു ആൾക്കൂട്ടവിചാരണ ചെയ്യുകയും സമൂഹ മാധ്യമങ്ങ്ളിൽ കൊലപാതക ലൈംഗിക പീഡന ഭീഷണി മുഴക്കുകയും ചെയ്തവർക്കെതിരെ നടപടി എടുക്കുകയും ചെയ്യണമെന്നവശ്യ പ്പെട്ടുകൊണ്ടു ഐ എം എ സംസ്ഥാന വ്യാപകമായി ജൂൺ 18ന് ഐക്യധാർഢ്യദിനം ആചരിക്കും. സൈബർ നിയമപ്രകാരം നടപടി സ്വീകരിക്കാൻ സർക്കാർ ഉടൻ തൈയ്യാറാകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇല്ലാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടികളിലേക്കു നീങ്ങുവാൻ ഐ എം എ നിർബന്ധിത മാകുമെന്നു ഐ.എം എ സംസ്ഥാന പ്രസിഡന്റ് ഡോ.ഈ.കെ ഉമ്മർ, സംസ്ഥാന സെക്രട്ടറി ഡോ.എൻ സുൽഫി എന്നിവർ പറഞ്ഞു.

