ലോക്ക് ഡൗണ്‍ ലംഘിച്ച് കോഴിക്കോട് ഇന്ത്യന്‍ കോഫീ ഹൗസില്‍ ഭക്ഷണം വിളമ്പി നല്കി. നിലവില്‍ ഹോട്ടലുകള്‍ക്ക് ഭക്ഷണം നിയന്ത്രണങ്ങള്‍ പാലിച്ച് പാഴ്സല്‍ നല്കാന് മാത്രമേ അനുവാദമുള്ളു. ചെറുകിട വന്‍കിട ഹോട്ടലുകളെല്ലാം നഷ്ടം സഹിച്ച് ഇപ്രകാരം പാഴ്സല്‍ സമ്പദ്രായം ഏര്‍പ്പെടുത്തിയപ്പോഴാണ് കോഫീ ഹൗസ് ലോക്കഡൗണ്‍ ലംഘിച്ച് ആളുകള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കിയത്. സംഭവത്തിന് പുറമേ, പോലീസെത്തി ഹോട്ടല്‍ അടച്ചു.
കോഫീ ഹൗസ് മാനേജര്‍ക്കും ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്കും എതിരെ പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുമുണ്ട്. ഭക്ഷണം കഴിക്കാനായി ധാരാളം ആളുകള്‍ എത്തിയിരുന്നു. ഇതില്‍ ആറുപേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തത്. കോഫി ഹൗസില്‍ ഇരുന്നു കഴിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതോടെ നിരവധി പേരാണ് എത്തിയത്. കോഫി ഹൗസിന്റെ പുറക് വശത്തുള്ള ഭാഗത്തായിരുന്നു ഭക്ഷണം വിളമ്പിയത്. എന്നാല്‍ ആളുകള്‍ കൂടിയതോടെ റോഡിനോട് ചേര്‍ന്നുള്ള ഭാഗത്തും ഭക്ഷണം വിളമ്പുകയായിരുന്നു.


