മുവാറ്റുപുഴ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്‍മാനായി ആനിക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി കെ ഉമ്മറിനെ തിരഞ്ഞെടുത്തു. സിപിഎം ആവോലി ലോക്കല്‍ കമ്മറ്റി അംഗവും, കര്‍ഷകസംഘം മുവാറ്റുപുഴ ഏരിയ ജോയിന്റ് സെക്രട്ടറിയുമാണ് ഉമ്മര്‍.
സംസ്ഥാന സഹകരണ യൂണിയന് പ്രതിനിധിയായി മുവാറ്റുപുഴ താലൂക് സര്‍ക്കിള്‍ സഹകരണ യൂണിയനില്‍നിന്ന് അനില്‍ ചെറിയാനെയും തിരഞ്ഞെടുത്തു. കാക്കൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും സി.പി.എം കൂത്താട്ടുകുളം ഏരിയ കമ്മിറ്റി അംഗവും ആണ് അനില്‍ ചെറിയാന്.

