തിരുവനന്തപുരം: മെയ് 7 മുതൽ പ്രവാസികളെ നാട്ടിലെത്തിക്കും. ടിക്കറ്റ് ചാർജ് പ്രവാസികൾ തന്നെ വഹിക്കണം. മടങ്ങിയെത്തുന്നവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. കപ്പലുകളും, സൈനിക വിമാനങ്ങളും, വാണിജ്യ വിമാനങ്ങളും ഉപയോഗിച്ചാണ് ഇവരെ തിരികെ എത്തിക്കുന്നത്. അടിയന്തര ചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് മുൻഗണന. പൂർണ്ണ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷമേ യാത്രക്ക് അനുവദിക്കുകയുള്ളു. ഇന്ത്യയിൽ എത്തിയ ശേഷം വിവിധ സംസ്ഥാനങ്ങളിൽ സജ്ജമാക്കിയ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് ഇവരെ മാറ്റും.

