തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന സാലറി ചലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാലറി ചലഞ്ചിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാലറി ചലഞ്ച് സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തണം. കഴിയുന്നവര്‍ സാലറി ചലഞ്ചിനോട് സഹകരിക്കണം. സാലറി ചലഞ്ചിന് പ്രത്യേക അക്കൗണ്ട് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയദുരിതാശ്വസത്തിലെ തട്ടിപ്പ് പോലെയാകരുതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

