തിരുവനന്തപുരം; തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന് ഉത്തരവിട്ടു. ഇന്ന് ജില്ലയില്‍ പുതുതായി 447 പേര് രോഗ നിരീക്ഷണത്തിലായി. 5,919 പേര് വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ ഇന്ന് രോഗ ലക്ഷണങ്ങളുമായി 42 പേരെ പ്രവേശിപ്പിച്ചു .3 പേരെ ഡിസ്ചാര്‍ജ് ചെയ്തു . തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 43 പേരും ജനറല്‍ ആശുപത്രിയില്‍ 29 പേരും പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ 4 പേരും നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ 2 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ 9 പേരും എസ്.എ.റ്റി ആശുപത്രിയില്‍ 3 പേരും ഉള്‍പ്പെടെ 90 പേര് ജില്ലയില്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്
ഇന്ന് 65 സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ആകെ അയച്ച 875 സാമ്ബിളുകളില്‍ 738 പരിശോധനാഫലം ലഭിച്ചു, ഇന്ന് ലഭിച്ച 62 പരിശോധനാഫലവും നെഗറ്റീവാണ്. നേരത്തെ പോസിറ്റീവായ നാല് പേരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.അവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരില്‍ നാല് പേരുമായി അടുത്തിടപഴകിയ ആള്‍ക്കാരെ കണ്ടെത്തുകയും അവരുടെ സാമ്ബിളുകള്‍ പരിശോധനയ്ക്കായി എടുക്കുകയും അവരെ രോഗനിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കരുതല്‍ നിരീക്ഷണത്തിനായി യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍ 31 പേരെയും ഐ എം ജി ഹോസ്റ്റലില്‍ 34 പേരെയും വേളി സമേതി ഹോസ്റ്റലില്‍ 18 പേരെയും താമസിപ്പിച്ചിട്ടുണ്ട്.


